ചെങ്ങന്നൂർ: സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ചെറിയനാട് പഞ്ചായത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചെറിയനാട് നീലകണ്ഠ വിദ്യാലയത്തിൽ നടന്ന ക്യാമ്പ് യൂണിറ്റ് രക്ഷാധികാരി ഡോ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബാലഗോപാൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശാലിനി ബിജു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അജയമോഹൻ, സെക്രട്ടറി രാജുക്കുട്ടൻ, ട്രഷറർ ചന്ദ്രൻ, ആർ.എസ്.എസ് മണ്ഡൽ കാര്യവാഹ് രാകേഷ് എന്നിവർ പങ്കെടുത്തു.