ചെങ്ങന്നൂർ : കൊവിഡ് വാക്സിനേഷന് ഡി.വൈ.എഫ്.ഐ ഓൺലൈൻ രജിസ്‌ട്രേഷൻ ഒരുക്കുന്നു. ഡി.വൈ.എഫ്.ഐ വെൺമണി പുന്തലത്താഴം യൂണിറ്റാണ് ഓൺലൈൻ രജിസ്‌ട്രേഷൻ ഹെൽപ്പ്ഡസ്‌ക് ആരംഭിച്ചത്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജയിംസ് സാമുവേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം റെനീഷ് രാജൻ, എ.കെ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.