പന്തളം: മഴക്കാലത്തെ കൊയ്ത്ത് മാത്രമല്ല, കൊയ്‌തെടുക്കുന്ന നെല്ല് ഉണങ്ങി വിൽക്കാനും ചിറ്റിലപ്പാടത്തെ കർഷകർ ബുദ്ധിമുട്ടുന്നു. കൊയ്ത്തടുക്കുമ്പോൾ വേനൽ മഴയും വെള്ളവും കാരണം ഭയന്നിരിക്കുന്നവർക്ക് കഴിഞ്ഞ രണ്ടു വർഷമായി കളം കയറലും നെല്ലുണക്കലും പ്രശ്‌നമാണ്. പാടത്തിന്റെ തീരത്തുള്ള നാദനടി കളത്തിനോടു ചേർന്നുണ്ടായിരുന്ന റവന്യു പുറംപോക്കു ഭൂമി ഏഴുപേർക്ക് വീടു വെയ്ക്കാനായി നൽകിയതോടെയാണ് കർഷകർ കളം കയറുന്നതിനായി ബുദ്ധിമുട്ടുന്നത്. 200 ഏക്കർ വിസ്തൃതിയുള്ള കരിങ്ങാലി പാടശേഖരത്തിലെചിറ്റിലപ്പാടത്തെ നെല്ല് മുഴുവൻ ഉണക്കിയെടുക്കുവാനുള്ളത് വളരെ കുറച്ച് സ്ഥലം മാത്രമാണ്.

കഴിഞ്ഞ വർഷം വാടക സ്ഥലത്ത് നെല്ല് ഉണങ്ങി

കഴിഞ്ഞ വർഷം സ്ഥലം വാടകയ്‌ക്കെടുത്താണ് കർഷകർ നെല്ല് ഉണക്കിയെടുത്തത്. ഉണക്ക് കുറവായാൽ സപ്ലൈകോ നെല്ല് സംഭരിക്കുകയുമില്ല. വൈക്കോൽ ഉണക്കിയെടുക്കാൻ സ്ഥലമില്ലാത്തതിനാൽ കർഷകർ വൈക്കോൽ സംഭരണം നടത്തുന്നുമില്ല. കാലാവസ്ഥ വ്യതിയാനവും, അമിതകൂലി ചെലവും, തൊഴിലാളികളുടെ കുറവും കാരണം പലകർഷകരും കൃഷി ചെയ്യാൻ മടിക്കുകയും പാടങ്ങൾ തരിടുകയും ചെയ്യുംമ്പോൾ നഷ്ടം സഹിച്ചും കൃഷി ഇറക്കിയ കർഷകരാണ് അധികൃതരുടെ അനാസ്ഥ കാരണം കൊയെതെടുത്ത നെല്ല് ഉണക്കിയെടുക്കുവാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്.

-200 ഏക്കർപാടത്തിലെ നെൽക്കൃഷി

- നെല്ല് ഉണക്കാനാകാതെ കർഷകർ

- വൈക്കോൽ സംഭരണമില്ല

കാവാവസ്ഥ വ്യതിയാനവും അമിത കൂലിയും

കൃഷി ചെയ്യാൻ മടിച്ച് കർഷകർ‌