തിരുവല്ല : ലോക്ക് ഡൗണിന്റെ ഭാഗമായി തിരുവല്ല, പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധികളിലായി ഞായറാഴ് നടത്തിയ പരിശോധനകളിൽ 30 പേർക്കെതിരെ നടപടിയെടുത്തു. വാഹനങ്ങളിലടക്കം അനാവശ്യമായി ചുറ്റിത്തിരിഞ്ഞവർക്കും മാസ്‌ക്ക് ശരിയായ തരത്തിൽ ധരിക്കാത്തവർക്കും എതിരെയാണ് നടപടി. തിരുവല്ല പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ എട്ട് പേർക്കെതിരെ കേസെടുത്തു. 12 പേർക്ക് മേൽ പിഴ ചുമത്തി. പുളിക്കീഴ് സ്റ്റേഷൻ പരിധിയിൽ വാഹന യാത്രക്കാരായ 10 പേർക്ക് പിഴ ചുമത്തി. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്ന് തിരുവല്ല ഡിവൈ.എസ്.പി പറഞ്ഞു.