തിരുവല്ല : കല്ലുങ്കൽ സെന്റ് ജോർജ് കത്തോലിക്ക പള്ളിയിലെ ഗീവർഗീസ് സഹദാ പെരുന്നാളിന് കൊടിയേറി. വികാരി ഫാ.തോമസ് തൈക്കാട്ട് കൊടിയേറ്റ് നിർവഹിച്ചു. 30ന് വൈകിട്ട് 6ന് മദനശേരിക്കാവ് കുരിശടിയിൽ സന്ധ്യാ നമസ്‌കാരവും മദ്ധ്യസ്ഥ പ്രാർത്ഥനയും നടക്കും. ഒന്നിന് രാവിലെ 9ന് നടക്കുന്ന പ്രഭാത നമസ്‌കാരം, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവയോടെ പെരുന്നാൾ സമാപിക്കും. കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് പെരുന്നാൾ നടത്തുന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.