പന്തളം: അപകടത്തിൽ ആംബുലൻസ് ഡ്രൈവർ മരിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ. ആലുവ ഡിപ്പോയിലെ ഡ്രൈവർ ആലുവ മണ്ണാങ്കുഴി വീട്ടിൽ മുനീറാണ് (42) അറസ്റ്റിലായത്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകിട്ട് 6 മണിയോടെ പറന്തൽ ജംക്ഷന് സമീപം എം.സി റോഡിലായിരുന്നു അപകടം. ആംബുലൻസ് ഡ്രൈവർ തൃശൂർ ആക്കിക്കാവ് തോലത്ത് വീട്ടിൽ ബെന്നിസനാണ് (38) അപകടത്തിൽ മരിച്ചത്.