തിരുവല്ല : കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം തിരുവല്ല നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ സംസ്‌കരിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആമല്ലൂർ ആലുമ്മൂട്ടിൽ പി. സി.തോമസ് (66) ആണ് മരിച്ചത്. നഗരസഭ ഒമ്പതാം വാർഡ് കൗൺസിലർ രാഹുൽ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ അജികുമാറിന്റെ സാന്നിദ്ധ്യത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്.