പന്തളം, കുന്നിക്കുഴി : നിയന്ത്രണം വിട്ട കാർ കോൺഗ്രസ് സ്മൃതിമണ്ഡപത്തിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കില്ല. പന്തളം - മാവേലിക്കര റോഡിൽ കുന്നിക്കുഴി കവലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. കുന്നിക്കുഴി കവലയിൽ സ്ഥാപിച്ചിരുന്ന ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പ്രതിമകളാണ് തകർന്നത്.