ചെങ്ങന്നൂർ: നിർമ്മാണത്തിലിരിക്കുന്ന വാട്ടർ ടാങ്കിൽ നിന്ന് അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. ഗവ.ഐ.ടി.ഐ വളപ്പിൽ നിർമ്മിക്കുന്ന സാംസ്‌കാരിക സമുച്ചയത്തിന്റെ താത്കാലിക വാട്ടർ ടാങ്കിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. വാട്ടർ അതോറിറ്റിയിലെ താത്കാലിക ജീവനക്കാരൻ സതീഷനാണ് പാമ്പിനെ ആദ്യം കണ്ടത്. പാമ്പുകളെ പിടിക്കുന്നതിൽ പരിചയമുള്ള ആലാ സ്വദേശി സാംജോൺ എത്തിയാണ് പാമ്പിനെ പിടികൂടിയത്.