അടൂർ : എ.ബി.വി.പി അടൂർ നഗർ സമിതിയുടെ നേതൃത്വത്തിൽ കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ഹെൽപ്പ്ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു. 45 വയസിനു മുകളിലുള്ളവർക്ക് ഹെൽപ്‌ഡെസ്‌ക് മുഖാന്തരം ഓൺലൈനായി വാക്‌സിനേഷന് വേണ്ടി റെജിസ്റ്റർ ചെയ്യാവുന്നതാണ്. എ.ബി.വി.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ വിഷ്ണു മണ്ണടി, അമൽ മോഹൻ, അടൂർ നഗർ ഭാരവാഹികളായ അജീഷ്, അനന്ദു എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.