പത്തനംതിട്ട: യു.പി പൊലീസ് അന്യായമായി തടവിലാക്കിയ മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ നേതൃത്വത്തിൽ പത്തനംതിട്ടയിൽ മാദ്ധ്യമ പ്രവർത്തകർ കരിദിനം ആചരിച്ചു. കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പന് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നും കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസ്‌ക്ലബിനു മുമ്പിൽ നടന്ന ധർണയിൽ പ്രസിഡന്റ് ബോബി ഏബ്രഹാം, സംസ്ഥാന സമിതിയംഗം ഡോ.ജിജോ മാത്യു, സാം ചെമ്പകത്തിൽ, എസ്. ഷാജഹാൻ, പി.എ. പ്രസാദ്, ബിദിൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.