തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്ക് സാമ്പിൾ കളക്ഷൻ സെന്റർ പ്രവർത്തനം തുടങ്ങി. 0469 2703100/101, 7025534422 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്യുന്നവർക്കും ഒാൺലൈൻ പേമെന്റ് നടത്തുന്നവർക്കും പരിശോധന നടത്തും. ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ എത്തി സ്രവ സാമ്പിൾ നൽകാം. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് കളക്ഷൻ സെന്റർ പ്രവർത്തിക്കുന്നത്. പരിശോധന ഫലം വാട്സാപ്പിലും ഇ മെയിലലും ലഭിക്കുമെന്ന് ആശുപത്രി സി.ഇ.ഒ ഡോ. ജോർജ് ചാണ്ടി അറിയിച്ചു.