പത്തനംതിട്ട: ജില്ലയിൽ ആവശ്യമായ ഓക്‌സിജൻ സംഭരണം അടിയന്തരമായി നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ആവശ്യപ്പെട്ടു. വരാൻപോകുന്ന ദിവസങ്ങളിൽ ഉണ്ടാകുന്ന ആവശ്യകത ജില്ലാ ഭരണ കൂടം മുൻകൂട്ടികാണേണ്ടതാണ്. കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ നാല് ജില്ലകളിലേക്ക് ഓക്‌സിൻ സപ്ലൈ ചെയ്യുന്നത് കുന്നന്താനം കിൻഫ്ര പാർക്കിലെ ഓസോൺ ഗ്യാസ് കമ്പനിയിൽ ക്രയോജനിക് ടാങ്ക് കാലിയാണെന്നതും വിതരണം പരിമിതമാണെന്ന് ഉള്ളതും ആശങ്ക ഉളവാക്കുന്നു. പത്തനംതിട്ട ജനറൽ ഹോസ്പിറ്റൽ കോഴഞ്ചേരി ജില്ലാ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ അടിയന്തരമായി ഓക്‌സിജൻ പ്ലാന്റു സ്ഥാപിക്കണമെന്നും ബാബു ജോർജ് ആവശ്യപ്പെട്ടു. കൊവിഡിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.