27-pdm-udf
പ്രതിഷേധ സമരം ഡി.സി.സി സെക്രട്ടറി അഡ്വ:ഡി.എൻ. തൃദീപ് ഉദ്ഘാടനം ചെയ്യുന്നു

പന്തളം: തെരുവുവിളക്കുകൾ കത്താത്തിൽ യു.ഡി.എഫ്.കൗൺസിലർമാർ ധർണ നടത്തി. പ്രതിഷേധ സമരം ഡി.സി.സി സെക്രട്ടറി അഡ്വ.ഡി.എൻ. തൃദീപ് ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭയിലൊരിടത്തും തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ലെന്ന് നേതാക്കൾ ആരോപിച്ചു. പ്രധാന കവലകളിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശിക്കാതായിട്ട് മാസങ്ങൾ കഴിഞ്ഞു.

എല്ലാ വാർഡുകളും കൂരിരുട്ടിലാണ്. ഇഴജന്തുക്കളുടേയും തെരുവുനായ്ക്കളുടേയും ശല്യം മൂലം ജനത്തിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
മുനിസിപ്പാലിറ്റിയിൽ സൂക്ഷിക്കേണ്ട ഫയലുകൾ മുനിസിപ്പാലിറ്റിക്ക് പുറത്തേക്കു പോകുന്ന കാര്യത്തിൽ വിജലൻസ് അന്വേഷണം നടത്തണമെന്നും കൊവിഡ് മഹാമാരി പടർന്നു പിടിക്കുമ്പോൾ ആവശ്യമായ വാക്‌സിനുകൾ പന്തളത്തേജനങ്ങൾക്കു വേണ്ടി ആവശ്യപ്പെടാൻ പോലും കഴിയാത്ത മുനിസിപ്പൽ ചെയർപേഴ്‌സൺ തൽസ്ഥാനം രാജിവച്ചു ജനങ്ങളോടു പ്രതിബദ്ധത കാട്ടണമെന്ന് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. യു.ഡി.എഫ് പാർലമെന്ററി പാർട്ടിലീഡർ കെ.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ എ.നൗഷാദ് റാവുത്തർ ,വേണുകുമാരൻ നായർ ,പാർലമെന്ററി സെക്രട്ടറി കെ.ആർ രവി ,പാർലമെന്ററി പാർട്ടി അംഗങ്ങളായ പന്തളം മഹേഷ് ,രത്‌നമണി സുരേന്ദ്രൻ ,സുനിതാ വേണു. എന്നിവർ പ്രസംഗിച്ചു.