കോന്നി: കൊവിഡ് സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനായി കെ.പി.സി.സി നിർദ്ദേശാനുസരണം തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരുവാപ്പുലം വെൺമ്മേലിപ്പടി കേന്ദ്രമാക്കി കൊവിഡ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് കൺട്രോൾ റൂം പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, അരുവാപ്പുലം മണ്ഡലം പ്രസിഡന്റ് ജി.ശ്രീകുമാർ, അഡ്വ.സി.വി.ശാന്തകുമാർ, അജോയ് ഫിലിപ്പ്, സന്തോഷ്‌കുമാർ, ശ്യാം.എസ് നായർ, ബിജു കുമ്മണ്ണൂർ എന്നിവർ പ്രസംഗിച്ചു.അർഹരായകോവിഡ് രോഗികൾ, ക്വാറന്റൈനിലുള്ളവർ, വാക്‌സിൻ കുത്തിവയ്പ്പിന് രജിസ്‌ടേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ളവർ കൺട്രോൾ മുഖേന ലഭ്യമാക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.