പത്തനംതിട്ട : ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന തിരുവല്ലയിൽ സി.എഫ്.എൽ. റ്റി. സി.സ്ഥാപിക്കാൻ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ആവശ്യപ്പെട്ടു. തിരുവല്ല, മല്ലപ്പള്ളി, ആനിക്കാട്, കുന്നന്താനം നിവാസികൾ കൊവിഡ് ചികിത്സാ സൗകര്യം ഇല്ലാത്തതിനാൽ വളരെയധികം ബുദ്ധിമുട്ടുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട പറഞ്ഞു. നിലവിൽ ഇവിടെ നിന്നും രോഗികളെ പത്തനംതിട്ടക്കും പന്തളത്തിനും വിടുന്ന സാഹചര്യമാണുള്ളത്. കേന്ദ്രം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ജില്ലാ കേന്ദ്രത്തിൽ ഓക്‌സിജൻ പ്ലാന്റ് അടിയന്തിരമായി നിർമ്മിക്കണമെന്നും കൂടുതൽ രോഗികളെ കിടത്തി ചികിത്സിക്കാൻ സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.