പത്തനംതിട്ട :പ്രവാസി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ലോക പുസ്തകദിനാഘോഷവും സൗജന്യ പുസ്തക വിതരണവും സംസ്ഥാന പ്രസിഡന്റ് ലാൽജി ജോർജ് ഉദ്ഘാടനം ചെയ്തു.നോവലിസ്റ്റ് കിടാങ്ങന്നൂർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.കവി പ്രേംജിത് ലാൽ ചിറ്റാർ, കരുണാലയം അമ്മവീട് ചെയർമാൻ അബ്ദുൽ അസീസ് ,രാജൻ സായി, രാജു വടശ്ശേരിക്കര എന്നിവർ പ്രസംഗിച്ചു.