ചെങ്ങന്നൂർ: ആശുപത്രി പൂട്ടിയിട്ട് 11 ദിവസം പിന്നിട്ടിട്ടും പകരം സംവിധാനം ഒരുക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. പ്രവർത്തകർ സൂപ്രണ്ടിന്റെ മുറിയ്ക്ക് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കെ.എസ്.യു മണ്ഡലം പ്രസിഡന്റ് അൻസിൽ അസീസ്, ലിബു വെൺമണി, ബിബിൻ ചെങ്ങന്നൂർ, ടോണി കല്ലിശേരി, വർഷ അന്ന വിജി, അഫ്‌സൽ മാന്നാർ എന്നിവർ നേതൃത്വം നൽകി. അത്യാഹിത വിഭാഗം ചെങ്ങന്നൂർ ഗവ.സ്‌കൂളിൽ പ്രവർത്തനം ആരംഭിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.