ചെങ്ങന്നൂർ: വെൺമണി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ശാർങ്ഗക്കാവിന് സമീപം പാഴൂരേത്ത് മുക്കിൽ പ്രവർത്തനമാരംഭിച്ച കള്ളുഷാപ്പിനെതിരെ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ നാട്ടുകാർ സമരം ആരംഭിച്ചു. പൊലീസ് സംഭവസ്ഥലത്ത് എത്തി ഷാപ്പിന്റെ പ്രവർത്തനം നിറുത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജനങ്ങൾ പിരിഞ്ഞുപോയത്. എന്നാൽ ഷാപ്പ് ഇവിടെ നിന്നും മാറ്റുന്നതുവരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. ഗ്രാമപഞ്ചായത്തംഗം ജി.സുഷുമ, എൻ.ആർ.ശ്രീധരൻ പിള്ള, കെ.ജി.വിജയൻ നായർ, ജയിംസ് മത്തായി, ഷാജി, ജെനു, ഷാജിശർമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.