ചെങ്ങന്നൂർ : നഗരസഭാ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ഇന്നലെ മുതൽ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. പുത്തൻകാവ് എസ്.ബി.എസ് ക്യാമ്പ് സെന്ററിലാണ് 150 കിടക്കകളോട് കൂടിയ സെന്റർ പ്രവർത്തിക്കുന്നത്. 15 ജീവനക്കാരെയാണ് ആദ്യഘട്ടമെന്ന നിലയിൽ നിയമിച്ചിരിക്കുന്നത്. കുടിവെള്ളത്തിനായി 500 ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർ പ്യൂരിഫയർ, വെള്ളം ചൂടാക്കുന്നതിനായി ഇൻഡക്ഷൻ കുക്കർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.