തിരുവല്ല: ചുമത്ര മഹാദേവ ക്ഷേത്രത്തിലെ ഉത്സവവും ഭാഗവത സപ്‌താഹയജ്ഞവും തുടങ്ങി. മേയ് നാലിന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രം തന്ത്രി അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി അനൂപ് നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റി. ദിവസവും രാവിലെ ഗണപതിഹോമം, വിശേഷാൽ പൂജകൾ, ഏഴുമുതൽ ഭാഗവത പാരായണം, പ്രഭാഷണം ഒന്നി യജ്ഞപ്രസാദ വിതരണം, വൈകിട്ട് ദീപാരാധന, ഭജന എന്നിവ നടക്കും. മേയ് മൂന്നിന് രാവിലെ എട്ടിന് പന്തീരടി പൂജ, കലശാഭിഷേകം രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ 9.30ന് പള്ളിവേട്ട പുറപ്പാട് പത്തിന് എഴുന്നെള്ളിപ്പ് 10.30ന് സേവ. 12.30ന് അവഭൃഥസ്‌നാനം നാലിന് രാവിലെ 8.30 ന് പുരാണപാരായണം 12.30ന് പ്രസാദവിതരണം 4.30ന് ആറാട്ടുബലി അഞ്ചിന് കൊടിയിറക്ക് 6.30ന് ആറാട്ടെഴുന്നെള്ളിപ്പ് 8.30ന് സേവ പത്തിന് നൃത്തസന്ധ്യ 10.30ന് അകത്തെഴുന്നെള്ളിപ്പ്. സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ഉത്സവം നടത്തുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.