കടമ്പനാട് : ഓഫീസ് മാറ്റത്തിന്റെ ഭാഗമായി ജില്ലാ ജിയോളജി ഓഫീസിലെ ഫയലുകൾ മാറ്റുന്നത് തടഞ്ഞ വീണാജോർജ് എം എൽ എയ്ക്കെതിരെ മൈനിംഗ് ആൻഡ് ജിയോളജി ഡെപ്യൂട്ടി ഡയറക്ടർ ക്ക് ജില്ലാ ജിയോളജിസ്റ്റ് പരാതി നൽകി. . മാർച്ച് 19 നാണ് ആറൻമുള സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജിയോളജി ജില്ലാ ഓഫീസ് കെ.ഐ പി യുടെ അടൂരിലുള്ള കെട്ടിടത്തിലേക്ക് മാറ്റാൻ സർക്കാർ ഉത്തരവായത്. ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 22 ന് ഡെപ്യൂട്ടി ഡയറക്ടർ ജില്ലാ ജിയോളജിസ്റ്റിന് കത്തുംനൽകി. ഇതിനെ തുടർന്ന് 24 ന് വൈകിട്ട് കമ്പ്യൂട്ടറുകളും70 ശതമാനം ഫയലുകളും അടൂരിലേക്ക് മാറ്റി. ബാക്കി ഫർണിച്ചറുകളും ഫയലുകളും ആറൻമുള ഓഫീസിൽ നിന്ന് വാഹനത്തിൽ കയറ്റിക്കഴിഞ്ഞപ്പോഴാണ് രാതി 9.45. ഒാടുകൂടി വീണാജോർജ്ജും മുപ്പതോളം പേരും സംഘടിച്ചെത്തി തടഞ്ഞതെന്ന് പരാതിയിൽ പറയുന്നു. വാഹനത്തിൽ കയറ്റിയ ഫയലുകൾ താഴെയിറക്കാൻ എം.എൽ എ ആവശ്യപ്പെട്ടു. താഴെയിറക്കിയ ഫയലുകൾ ആറൻമുള സിവിൽ സ്റ്റേഷന്റെ താഴത്തെ നിലയിലുള്ള കോറിഡോറിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഫയലുകൾ കയറ്റാൻ വന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.. ഓഫീസിനു വേണ്ട സ്ഥല സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും അടൂരിൽ ഒരുക്കിക്കഞ്ഞു. ഫയലുകൾ എത്തിക്കാൻ സൗകര്യം ഒരുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. 2012 വരെ അടൂർ റവന്യു ടവറിലാണ് ജിയോളജി ഓഫീസ് പ്രവർത്തിച്ചിരുന്നത്. വാടക കുടിശിക കാരണം ഓഡിറ്റ് ഒബ്ജക്ഷൻ ആയതിനെ തുടർന്നാണ് ആറൻമുളയിലേക്ക് . മാറ്റിയത്.