അടൂർ : കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അടൂർ നഗരസഭാ ചെയർമാൻ ഡി.സജി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നഗരസഭയിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കും. കൊവിഡുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ട നമ്പർ : 9447968066, 9847769350.