help
ബി.ജെ.പി കോന്നി നിയോജക മണ്ഡലം കൊവിഡ് ഹെൽപ്പ് ഡെസ്ക് ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ് ഉദ്ഘാടനം ചെയ്യുന്നു

കോന്നി: ബി.ജെ.പി കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്യം തട്ടയിൽ, മണ്ഡലം സെക്രട്ടറി പ്രസന്നൻ അമ്പലപ്പാട്ട്, വിഷ്ണു പ്രസാദ്, സുജിത് ബാലഗോപാൽ, വിഷ്ണുദാസ്, മനു, രാകേഷ് എന്നിവർ പങ്കെടുത്തു. ഹെൽപ്പ് ഡെസ്‌ക് എക്‌സിക്യൂട്ടീവ് ഫോൺ നമ്പർ- 7907400523.