സീതത്തോട്: സീതത്തോട് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകൾ സാമൂഹിക വിരുദ്ധർ തകർത്തു. പലയിടത്തും കാമറകളുടെ സ്റ്റാൻഡ് മാത്രമാണുള്ളത്. മാർക്കറ്റ് ജംഗ്ഷനിലെ മാലിന്യ സംസ്കരണ പ്ളാന്റിന് സമീപത്തെ കാമറയും നശിപ്പിച്ചു. തൊട്ടടുത്തുള്ള പൊതുടോയ്ലറ്റിലെ ക്ളാേസറ്റിൽ മദ്യക്കുപ്പികൾ നിറച്ചു. ജംഗ്ഷനിൽ വിവിധ സ്ഥലങ്ങളിലായി ഇരുപതോളം കാമറകളാണ് പഞ്ചായത്ത് മുൻകൈയെടുത്ത് സ്ഥാപിച്ചിരുന്നത്. പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യം വർദ്ധിച്ചിരിക്കുകയാണ്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.