അടൂർ : ബി.ജെ.പി അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് ഹെൽപ്പ് ഡെസ്ക്‌ പ്രവർത്തനം ആരംഭിച്ചു.ജില്ലാ പ്രസിഡന്റ്‌ അശോകൻ കുളനട ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിയുടെ അദ്ധ്യക്ഷതയിൽനടന്ന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ എം.ജി കൃഷ്ണകുമാർ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം.ബി ബിനുകുമാർ, രാജേഷ് തെങ്ങമം, അഡ്വ.പന്തളം പ്രതാപൻ, മണ്ഡലം സെക്രട്ടറിമാരായ സജി മഹർഷിക്കാവ്, അജി വിശ്വനാഥ് എന്നിവർ സംസാരിച്ചു ഐടി & സോഷ്യൽ മീഡിയ കൺവീനർ വിനോദ് വാസുദേവൻ ജോയിന്റ് കൺവീനേഴ്സ് വിനീത് കൈലാസം, മായ രതീഷ് എന്നിവർ പങ്കെടുത്തു.. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും രണ്ട് മുൻസിപ്പാലിറ്റികളിലും ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിക്കും. എല്ലാ വാർഡുകളിലും ഒരു കോർഡിനേറ്ററും പ്രവർത്തിക്കും .