കൊടുമൺ: കൊവിഡ് വ്യാപനം തടയുന്നതിന് തോട്ടം മാനേജ്‌മെന്റ് മാസ് വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശം ജില്ലയിലെ പല തോട്ടം മേഖലകളിലും നടപ്പായിട്ടില്ലെന്ന്ഐ.എൻ.ടി.യു.സി ആരോപിച്ചു. തൊഴിലാളികൾക്ക് കോവിൻ വെബ് സൈറ്റിൽ റജിസ്‌ട്രേഷൻ നടത്തുന്നതിന് മാനേജ്‌മെന്റുകൾ സഹായിക്കണം. എസ്റ്റേറ്റുകളിലെ തൊഴിലാളികൾ എല്ലാവരും വാക്‌സിനേഷൻ സ്വീകരിച്ചുവെന്ന് മാനേജ്‌മെന്റുകൾ ഉറപ്പ് വരുത്തണം. തോട്ടം തൊഴിലാളികളുടെ വാക്‌സിനേഷൻ നടപടികൾ ത്വരിതപ്പെടുത്തുവാനുള്ള നടപടികൾ ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കണമെന്ന് പ്ലാന്റേഷൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കൊടുമൺ ജി.ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ പി.മോഹൻ രാജ്, അങ്ങാടിക്കൽ വിജയകുമാർ, ആർ.സുകുമാരൻ നായർ, എസ്. ബിജുമോൻ, ജയരാജ് കല്ലേലി,വി.മനോജ് കുമാർ, പി.സി.അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.