കൊടുമൺ: കൊവിഡ് ഭീതിയിൽ ജനങ്ങളാകെ ആശങ്കയിൽ കഴിയുമ്പോൾ രാസവളങ്ങളുടെ വില വർദ്ധിപ്പിച്ചത് പുര കത്തുമ്പോൾ വാഴവെട്ടുന്നതുപോലെ ആയെന്ന് കർഷക കോൺഗ്രസ് ജില്ലാസെക്രട്ടറി മോഹൻദാസ് ഇടത്തിട്ട കുറ്റപ്പെടുത്തി. കർഷക കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മിറ്റി ചന്ദനപ്പളളിയിൽ നടത്തിയ കാർഷിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലംപ്രസിഡന്റ്‌ സാംകുട്ടി അടിമുറിയിൽ അദ്ധ്യക്ഷത വഹിച്ചു. ജോജി ഇടക്കുന്നിൽ, റോബിൻസൺ, ഇ.സി.അനിൽ, വെളിയം തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.