ambulance
കുറ്റൂർ പഞ്ചായത്തിൽ ആരംഭിച്ച ആംബുലൻസ് സർവ്വീസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ചു നിർവഹിക്കുന്നു

തിരുവല്ല: കുറ്റൂർ പഞ്ചായത്ത് കൊവിഡ് രോഗബാധിതർക്കായി ആംബുലൻസ് സേവനമൊരുക്കി. പഞ്ചായത്ത് പരിധിയിലെ കൊവിഡ് ബാധിതരെ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്ക് എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ആശുപത്രിയിൽ എത്തിക്കുന്നതിനുമായാണ് ആംബുലൻസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. അഞ്ച് ആംബുലൻസുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്കും കോൾ സെന്ററും ആരംഭിച്ചു. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക്കിന്റെയും കോൾ സെന്ററിന്റെയും സേവനം 24 മണിക്കൂറും ലഭ്യമാണ്. ആംബുലൻസ് സർവീസിന്റെയും ഹെൽപ്പ് ഡെസ്ക്കിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ചു നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാലി ജോർജ് അദ്ധ്യത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.ഡി ഏബ്രഹാം, പ്രസന്നകുമാർ കുറ്റൂർ, സാബു കുറ്റിയിൽ, ശ്രീജ ജി.നായർ, പ്രവീൺകുമാർ എന്നിവർ പ്രസംഗിച്ചു.