മേൽപ്പാടം: ഗുജറാത്തിൽ വൽസാഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫെലോഷിപ്പ് ആശ്രാം ചർച്ച് ഓഫ് ഇന്ത്യ സ്ഥാപക പ്രസിഡന്റ് മുളമൂട്ടിൽ പാസ്റ്റർ സജി മാത്യുവിന്റെ ഭാര്യ ജാനറ്റ് സജി (51) മുംബൈയിൽ അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാഴ്ചയായി മുംബൈ ഡി.വൈ.പാട്ടീൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സംസ്‌കാരം പിന്നീട്. കട്ടപ്പന വടക്കേടത്ത് കുടുംബാംഗമാണ്. 30 വർഷമായി ഗുജറാത്തിൽ മിഷനറി പ്രവർത്തനത്തിലായിരുന്നു ജാനറ്റ്. ആശ്രാം ഫെലോഷിപ്പ് സ്‌ക്കൂളുകളുടെ ചുമതല വഹിച്ചിരുന്നു. മക്കൾ: ജെസൻ സജി, ജാസ്മിൻ ജോൺ.മരുമകൻ: ജോൺ പുളിവേലി.