ചെങ്ങന്നൂർ : നഗരസഭയിൽ വ്യവസായങ്ങൾക്കും ഫാക്ടറികൾക്കും വ്യാപാരങ്ങൾക്കും മറ്റു സേവനങ്ങൾക്കുമുള്ള ലൈസൻസ് ഇല്ലാതെ ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നതായി അന്വേഷണങ്ങളിൽ ബോദ്ധ്യപ്പെട്ടതായി സെക്രട്ടറി അറിയിച്ചു. ഈ സ്ഥാപനങ്ങൾ ഏഴു ദിവസത്തിനുള്ളിൽ മതിയായ ഫീസ് അടച്ച് ലൈസൻസ് എടുക്കാത്ത പക്ഷം സ്ഥാപനം അടച്ച് പൂട്ടുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.