election

മൂന്ന് മുന്നണികൾക്കും വേരോട്ടമുള്ള മണ്ഡലം. വോട്ടെടുപ്പിന് ശേഷം യു.ഡി.എഫിന് മുൻതൂക്കം പ്രവചിക്കുന്നവരുണ്ട്. എന്നാൽ, മണ്ഡലം തങ്ങൾക്കൊപ്പം തന്നെയെന്നാണ് എൽ.ഡി.എഫ് വിലയിരുത്തിയത്. അടിയൊഴുക്കുകൾ സംഭവിച്ചാൽ റാന്നിയിൽ അട്ടിമറി പ്രതീക്ഷിക്കാമെന്ന് എൻ.ഡി.എ പറയുന്നു.

ഘടക കക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് റാന്നി വിട്ടുകൊടുത്ത് പുതിയ പരീക്ഷണം നടത്തിയിരിക്കുകയാണ് സി.പി.എം. കാൽ നൂറ്റാണ്ടായി പാർട്ടി കൈവശം വച്ചിരിക്കുകയായിരുന്നു റാന്നി. സീറ്റു വിട്ടുകൊടുക്കേണ്ടി വന്നതിൽ പാർട്ടി പ്രവർത്തകർക്കുണ്ടായ അതൃപ്തി പ്രചാരണത്തിലും മുഴച്ചു നിന്നു. സഭകളുടെ പിന്തുണയാണ് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നത്. റാന്നിയുടെ ചരിത്രത്തിൽ ഏറെക്കാലവും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് എം.എൽ.എമാരായിട്ടുള്ളത്. തുടർന്നും അങ്ങനെയാകണമെന്ന നിലപാടിലായിരുന്നു സഭകൾ. ഇക്കുറി എൽ.ഡി.എഫിന്റെ കോട്ട തകർന്നാൽ സി.പി.എമ്മിനാകും കനത്ത ക്ഷീണം. വിജയം യു.ഡി.എഫിനൊപ്പമെങ്കിൽ കോൺഗ്രസ് തിരിച്ചുവരവിന്റെ ചരിത്രമെഴുതും.

പ്രധാന സ്ഥാനാർത്ഥികൾ

പ്രമോദ് നാരായണൻ (എൽ.ഡി.എഫ്)

റിങ്കു ചെറിയാൻ (യു.ഡി.എഫ്)

കെ.പത്മകുമാർ (എൻ.ഡി.എ)

വോട്ടുചരിത്രം

2016
രാജു എബ്രഹാം (സി.പി.എം) : 58,479
മറിയാമ്മ ചെറിയാൻ (കോൺഗ്രസ്) 44,153

കെ.പത്മകുമാർ (എൻ.ഡി.എ) 28201

ഭൂരിപക്ഷം 14,326

2019 ലോക്‌സഭ
ആന്റോ ആന്റണി(കോൺഗ്രസ്) : 50,755
വീണാജോർജ് (സി.പി.എം) : 42,931
കെ.സുരേന്ദ്രൻ (ബി.ജെി.പി) : 39,560
ഭൂരിപക്ഷം 7824

2020 തദ്ദേശ തിരഞ്ഞെടുപ്പ് വോട്ട് നില


എൽ.ഡി.എഫ് : 51,453
യു.ഡി.എഫ് 49,314
എൻ.ഡി.എ 21,997