പത്തനംതിട്ട : ജില്ലയിൽ വാഹന പരിശോധന കർശനമാക്കി പൊലീസ്. പത്തനംതിട്ട നഗരത്തിൽ പരിശോധന കാരണം വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. എല്ലാ വാഹനവും നിറുത്തി പരിശോധന നടത്താനാണ് അധികൃതരുടെ നിർദേശം. പ്രധാന റോഡുകളെല്ലാം നഗരത്തിൽ ഭാഗികമായി അടച്ചിട്ടിരിക്കുകയും അവിടെ പൊലീസ് കാവലേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അടൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ സ്റ്റേഡിയം ജംഗ്ഷനിൽ നിന്ന് അബാൻ ഭാഗത്തേക്കും കോഴഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വെട്ടിപ്രം വഴി ബസ് സ്റ്റാൻഡിലേക്കും വഴി തിരിച്ച് വിട്ടു.
കുമ്പഴ മത്സ്യ മാർക്കറ്റിൽ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഢി ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി എന്നിവർ പരിശോധന നടത്തി. പത്തനംതിട്ട നഗരത്തിന് സമീപം കണ്ടെയ്ൻമെന്റ് സോൺ ആണ്.
പൊലീസിന്റെ പരിശോധനയിൽ മാസ്കില്ലാത്തവരേയും കാരണങ്ങളില്ലാതെ പുറത്തിറങ്ങിയവരേയും കുട്ടികളെ കൊണ്ട് റോഡിലെത്തിയവരേയും പ്രായമായവരേയും എല്ലാം പരിശോധന നടത്തി പിഴ ഈടാക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ, കാറുകൾ, ബസുകൾ എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്. ബസിൽ നിറുത്തി യാത്ര ചെയ്യുന്നത് അനുവദിക്കില്ല. ജില്ലയുടെ എല്ലാ ഭാഗത്തും മൂന്നോ അധിലധികമോ പൊലീസ് ഉദ്യോഗസ്ഥരെ പരിശോധനയ്ക്കായി നിയമിച്ചിട്ടുണ്ട്.
-ജില്ലയുടെ എല്ലാ ഭാഗത്തും 4 പേരുൾപ്പെടുന്ന പൊലീസ് സംഘം
-ഇരുചക്രവാഹനങ്ങൾ, കാറുകൾ, ബസുകൾ എന്നിവയെല്ലാം പരിശോധിക്കും
-ബസുകളിൽ നിന്നുള്ല യാത്ര അനുവദിക്കില്ല
-