കൂടൽ: കലഞ്ഞൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിലുൾപ്പെട്ട പയറ്റുകാല, പുന്നമൂട് , പത്തിശേരി ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. മഴ പെയ്തിട്ടും പല കിണറുകളിലും വെള്ളമില്ല . മുമ്പ് പഞ്ചായത്തിൽ നിന്ന് കുടിവെള്ള വിതരണം നടത്തിയിരുന്നെങ്കിലും കഴിഞ്ഞ ഒരു മാസമായി മുടങ്ങി . പലരും പണം കൊടുത്താണ് കുടിവെള്ളം വാങ്ങുന്നത്.