കൂടൽ: ആനയടി കൂടൽ റോഡിന്റെ നിർമ്മാണത്തിനായി നെടുമൺകാവ് മുതൽ ഒറ്റത്തേക്കുവരെയുള്ള ഭാഗങ്ങളിൽ ഓട നിർമ്മാണത്തിനായി മണ്ണെടുത്തു റോഡിലേക്കിയിട്ടിരിക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. തുടച്ചയായി മഴ പെയ്യുന്നതിനാൽ വെള്ളം കെട്ടിനിന്ന് ചള്ളകെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്കു മുൻപ് നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയ റോഡിൽ ടാറിങ്ങിനായി മെറ്റൽ നിരത്തിയിട്ട് പത്തുമാസത്തിലേറെയായി. ഇതിന്റെ പുറത്തു ഓടയ്ക്കായെടുത്ത മണ്ണ് കിടക്കുകയാണ് മഴപെയ്യുന്നതോടെ വാഹനങ്ങൾ കയറിയിറങ്ങി ചെളിക്കുഴികളായി മാറിയിരിക്കുകയാണ് നെടുമൺകാവ് മുതൽ ഒറ്റത്തേക്കുവരെയുള്ള അഞ്ചു കിലോമീറ്റർ ദൂരം. എന്ന് തീരും റോഡ് പണിയെന്ന ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും. ഇവിടെ യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവാണ്. ഇരുചക്ര വാഹനയാത്രികരാണ് ഏറെയുെം അപകടത്തിൽപ്പെടുന്നത്. ടാറിങ്ങിനായി നിരത്തിയ മെറ്റൽ ഇളകി പലയിടത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.