കോഴഞ്ചേരി: നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും, കൊവിഡ് വാക്‌സിൻ സംസ്ഥാനത്തെ നിർമ്മാണ മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും സൗജന്യമായി വിതരണം ചെയ്യണമെന്നും കേരള അസംഘടിത നിർമ്മാണ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോബി കാക്കനാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മനോജ് കോഴഞ്ചേരി, മോഹൻ പാറക്കുറ്റി, ബിനോജി പാട്ടത്തിക്കളം, ബിനു മൂലമുറിയിൽ എന്നിവർ പ്രസംഗിച്ചു.