ചെങ്ങന്നൂർ: കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ , ചെങ്ങന്നൂർ താലൂക്കിലെ വിവിധ മേഖലകളിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പൂർണമായ മേൽ വിലാസം , കൈവശമുള്ള തിരിച്ചറിയൽ രേഖയുടെ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, വാക്‌സിനേഷൻ ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ, മൊബൈൽ നമ്പർ, തുടങ്ങിയ സമഗ്ര വിവരങ്ങളാണ് ശേഖരിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികൾക്കോ, തൊഴിലുടമയ്‌ക്കോ , അവർ താമസിക്കുന്ന കെട്ടിട ഉടമയ്‌ക്കോ പ്രസ്തുത വിവരങ്ങൾ 8547 655380 എന്ന നമ്പറിൽ വിളിച്ചോ, വാട്‌സാപ്പ് ചെയ്‌തോ നല്കാമെന്ന് ചെങ്ങന്നൂർ അസിസ്റ്റന്റ് ലേബർ ഓഫീസർ അറിയിച്ചു.