തിരുവല്ല: യുവമോ൪ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലാ മെഡിക്കൽ മിഷ൯ ആശുപത്രിയിൽ പ്ലാസ്‌മ ഡൊണേഷ൯ ക്യാമ്പ് നടത്തി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാ൪ മണിപ്പുഴ ക്യാമ്പ് ഉദ്ഘാടന൦ ചെയ്‌തു. യുവമോ൪ച്ച ജില്ലാ പ്രസിഡന്റ് കെ.ഹരീഷ്, ജനറൽ സെക്രട്ടറി ആർ.നിതീഷ്, വൈസ് പ്രസിഡ൯്റ വിനു വി ചെറുകോൽ, വിനോദ് തിരുമൂലപുര൦, ജസ്റ്റി൯ ആനിക്കാട്, ലാൽബി൯ കുന്നിൽ, സുമിത്ത് മാരുപറമ്പ്, ഉല്ലാസ് കാക്കത്തുരുത്ത് എന്നിവ൪ നേതൃത്വ൦ നൽകി.