പന്തളം:പന്തളം നഗരസഭയുടെ അധീനതയിൽ കടയ്ക്കാട് പ്രവർത്തിക്കുന്ന കുടുംബാരോഗ്യകേന്ദ്രത്തിൽ പന്തളം നിവാസികൾക്കാവശ്യമായ കൊവിഡ് പ്രതിരോധ വാക്‌സിൻ ലഭ്യമാക്കുന്നതിനായി സ്‌പോട്ട് രജിസ്ട്രേഷൻ ഉടൻ ആരംഭിക്കണമെന്നും ഒരു ഡോക്ടറേ കൂടി നിയമിക്കണമെന്നും കൗൺസിലർ കെ.വി.പ്രഭ ആവശ്യപ്പെട്ടു.