കോന്നി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കോന്നി ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് താലൂക്ക് ആശുപത്രിയിൽ അടിയന്തര ക്രമീകരണങ്ങൾ ചെയ്യുന്നതിന് തീരുമാനിച്ചു. വാക്‌സിൻ ക്ഷാമം നിലനിൽക്കുന്നതിനാൽ ഓൺലൈനിൽ രജിസ്‌ടേഷൻ നടത്തി സമയക്രമം ലഭിച്ചവർ മാത്രം വാക്‌സിൻ എടുക്കുന്നതിനായി ആശുപത്രിയിലേക്ക് എത്തിയാൽ മതി. കൂടുതൽ ആശ പ്രവർത്തകരുടെ സേവനവും ഉറപ്പു വരുത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി എം.വി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രേസി, ആർ. എം. ഒ. ഡോ. അജയ്, വൈസ് പ്രസിഡന്റ് ആർ. ദേവകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജിജി സജി, കോന്നി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഫൈസൽ റ്റി.എച്ച് , ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ എന്നിവർ പങ്കെടുത്തു