തിരുവല്ല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കടപ്ര പഞ്ചായത്തിലെ എല്ലാവീടുകളിലും ഹാൻഡ് സാനിറ്റൈസറും ബോധവൽക്കരണത്തിനായി ലഘുലേഖയും വിതരണം തുടങ്ങി. പഞ്ചായത്ത്‌ പ്രസിഡന്റ് നിഷ അശോകൻ, ഹാൻഡ് സാനിറ്റൈസർ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സൺ പി.രാജേശ്വരിക്ക് നൽകി പരിപാടിയുടെ വിതരണ ഉദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മേഴ്‌സി എബ്രഹാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റോബിൻ പരുമല, ജിവിൻ പുളിമ്പള്ളിൽ, ജോർജ് തോമസ്, ജോമോൻ കുരുവിള, അഞ്ജുഷ.വി, പാർവതി. എസ്, പഞ്ചായത്ത്‌ സെക്രട്ടറി എസ്.വിജയ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശിവദാസ് യു.പണിക്കർ എന്നിവർ പങ്കെടുത്തു.