പന്തളം: കൊവിഡ് രൂക്ഷമാകുമ്പോഴും നഗരസഭയിലെ ഏഴ് ഡിവിഷനിൽ ആശാ പ്രവർത്തകരെ നിയമിക്കാതിൽ നഗരസഭ കൗൺസിലർ ചെയർ പേഴ്‌സണിന് പരാതി നൽകി. നിലവിലുള്ള ആശാ വർക്കർ വാർഡിലെ ആരോഗ്യ പ്രവർത്തനങ്ങളുമായി കഴിഞ്ഞ കുറെ കാലങ്ങളായി സഹകരിക്കാതെ ഇരിക്കുകയാണ്. ആശാ വർക്കറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ ഉൾപ്പെടെ ഉള്ളവരെ നഗരസഭയിലെ ജനപ്രതിനിധികൾ ഉപരോധിച്ചിരുന്നു.വാർഡുതല പ്രവർത്തനങ്ങൾ ഏറ്റെടുക്കാത്ത ആശാ വർക്കർക്കെതിരെ അടിയന്തര നിയമനടപടികൾ എടുക്കുവാൻ നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷിന് വാർഡ് കൗൺസിലർ കെ.ആർ.രവി പരാതി നൽകി.