samuel
കോൺഗ്രസ് മലയാലപ്പുഴ മണ്ഡലം കമ്മറ്റി തുടങ്ങിയ കൊവിഡ് കൺട്രോൾ റൂം പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്യുന്നു

മലയാലപ്പുഴ: കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ കൊവിഡ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് പി.അനിൽകുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുൽ മുണ്ടക്കൽ, കെ.എസ്‌.യു മണ്ഡലം പ്രസിഡന്റ് ഫെബിൽ ജയിംസ്, പി.രാമദാസ് സെഫിൻ.എം.തോമസ് എന്നിവർ പ്രസംഗിച്ചു. കൊവിഡ് രോഗികൾ, ക്വാറന്റെനിൽ ഉള്ളവർ എന്നിവർക്കും കൊവിഡ് കുത്തിവയ്പ്പിന് രജിസ്‌ട്രേഷൻ ആവശ്യമുള്ളവർക്കും വേണ്ട സഹായം കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൺട്രോൾ റൂം മുഖേന ലഭ്യമാക്കുമെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9562090916, 9497256784.