അടൂർ . സൗജന്യ കൊവിഡ് വാക്സിൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എൽ.ഡി എഫ് പ്രവർത്തകരുടെ വീട്ടുമുറ്റത്ത് സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സി.പി.ഐ. അടുർ മണ്ഡലം കമ്മിറ്റി അസ്ഥാനമായ പന്തളം പി.ആർ സ്മാരകത്തിനു മുമ്പിൽ നടന്ന സത്യാഗ്രഹ സമരത്തിന് . സിപി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം അരുൺ കെ.എസ് മണ്ണടി നേതൃത്വം നൽകി.ബി.കെഎം.യു. മണ്ഡലം സെക്രട്ടറി ഷാജി തോമസ്, കെ.പ്രസന്നൻ പാണ്ടിമലപ്പുറം,അരുൺ ചുരക്കോട്, എന്നിവർ പങ്കെടുത്തു.