ചെങ്ങന്നൂർ: ബി.ജെ.പി ആലാ പഞ്ചായത്ത് കൊവിഡ് സഹായകേന്ദ്രം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ആലാ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതീഷ് കുമാർ അദ്ധ്യക്ഷനായി. കൊവിഡ് വാക്സിൻ ഓൺലൈൻ രജിസ്ട്രേഷൻ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ ഉദ്ഘാടനം ചെയ്തു. അനിൽ അന്പാടി, അനീഷ ബിജു, ടി.ജി രാജേഷ്, പി.ബി അഭിലാഷ്, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. കൊവിഡ് വാക്സിൻ സൗജന്യ രജിസ്ട്രേഷൻ, ആംബുലൻസ് സഹായം, അണുനശീകരണം, കൊവിഡ് സംബന്ധമായ സംശയങ്ങൾ തുടങ്ങിയ സേവനങ്ങൾ ഹെൽപ്പ് ഡെസ്കിൽ നിന്ന് ലഭിക്കും. 7012656546.