ചെങ്ങന്നൂർ:കേന്ദ്ര സർക്കാർ സൗജന്യ വാക്സിൻ നിഷേധിക്കുന്നെന്ന് ആരോപിച്ച് എൽ.ഡി.എഫ് ചെങ്ങന്നൂരിൽ 1786 കേന്ദ്രങ്ങളിൽ വീട്ടുമുറ്റത്ത് സത്യാഗ്രഹം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സജി ചെറിയാൻ എം.എൽ.എ കൊഴുവല്ലൂർ പള്ളിമകുടിയിലും ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച് റഷീദ് പാർട്ടിയുടെ ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലും സമരത്തിൽ പങ്കെടുത്തു.