ചെങ്ങന്നൂർ സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുന്നെന്ന് ആരോപിച്ച് ബി.ജെ.പി പന്തം കൊളുത്തി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ അദ്ധ്യക്ഷനായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ സമരത്തിൽ ജനറൽ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, സെക്രട്ടറി അനീഷ് മുളക്കുഴ എന്നിവർ പങ്കെടുത്തു.