ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ വിഗ്രഹലബ്ധി മഹായഞ്ജത്തിന്റെ അഞ്ചാംഘട്ട സപ്താഹത്തിന് തുടക്കമായി. കൊടുമൺ ശശിധരൻ നായർ, രാജശേഖരൻപിള്ള വനവാതുക്കര എന്നിവരാണ് യഞ്ജപൗരാണികർ. 19ന് സമാപിക്കും. യഞ്ജത്തിന്റെ ഏഴാംഘട്ടത്തിൽ പത്തിലധികം നിർദ്ധന കുടുംബാംഗങ്ങൾക്ക് ജീവനോപാധിയായി പശുക്കളെ ദാനമായി നൽകുമെന്ന് മഹായഞ്ജ കമ്മിറ്റി ജനറൽ കൺവീനർ സന്തോഷ് മാലിയിൽ അറിയിച്ചു.