പത്തനംതിട്ട: വാക്‌സിനേഷൻ സംവിധാനം സംസ്ഥാനത്ത് പരാജയപ്പെട്ട സാഹചര്യത്തിൽ ബി.ജെ.പി നേതൃത്വത്തിൽ വിപുലമായ സേവന പദ്ധതികൾ നടപ്പാക്കുമെന്ന് ജില്ലാ പ്രസിഡന്റ് അശോകൻ കുളനട വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വാക്‌സിൻ രജിസ്‌ട്രേഷന് ജനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും സൗജന്യ രജിസ്‌ട്രേഷൻ കൗണ്ടറുകൾ ആരംഭിക്കും. ബി.ജെ.പി ജനപ്രതിനിധികളുടെ വാർഡുകളിലും സേവനം ലഭ്യമാക്കും. ഏപ്രിൽ 30,മേയ് 1 തീയതികളിൽ മെഗാ വാക്‌സിനേഷൻ കാമ്പയിൻ സംഘടിപ്പിക്കും. യുവമോർച്ച വോളണ്ടിയർമാരുടെ സേവനം ലഭ്യമാക്കും. ജില്ലാ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഹെൽപ് ഡെസ്‌ക്കുകൾ ആരംഭിച്ചു. അലോപ്പതി, ഹോമിയോ, ആയുർവേദ ഡോക്ടർമാർ ടെലിമെഡിസിൻ സേവനം നൽകും. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് സൗജന്യമായി ഭക്ഷ്യ കിറ്റുകളും ആവശ്യമുള്ളവർക്ക് ഭക്ഷണവും നൽകും നിയോജകമണ്ഡലങ്ങളിൽ രക്തദാന സേനയ്ക്ക് രൂപം നൽകി.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സേവനങ്ങളും ഹെൽപ് ഡെസ്‌ക് നൽകും. വാർത്ത സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ വിജയകുമാർ മണിപ്പുഴ, വി. എ .സൂരജ് എന്നിവരും പങ്കെടുത്തു