കൂടൽ: കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലുൾപ്പെട്ട പയറ്റുകാല, പുന്നമൂട്, പത്തിശേരി ഭാഗങ്ങളിൽ പഞ്ചായത്തിൽ നിന്ന് കുടിവെള്ളമെത്തിച്ചു. മഴലഭിച്ചിട്ടും പ്രദേശത്തെ വീടുകളിലെ കിണറുകളിൽ വെള്ളമില്ലാത്തതും, പലരും പണം കൊടുത്തു കുടിവെള്ളം വാങ്ങുന്നതും കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റും ഒന്നാം വാർഡ് മെമ്പറുമായ സാജന്റെ ശ്രമഫലമായാണ് ഇന്നലെ വീടുകളിൽ കുടിവെള്ളമെത്തിച്ചത് . ഒരു മാസം മുമ്പുവരെ പഞ്ചായത്ത് കുടിവെള്ളമെത്തിച്ചിരുന്നെങ്കിലും മഴ പെയ്തതോടെ കുടിവെള്ള വിതരണം നിറുത്തിവയ്ക്കുകയായിരുന്നു.